രാഹുല്‍ ഗാന്ധി വയനാട്ടിലും തോല്‍ക്കും, ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ ഒവൈസിയുടെ വെല്ലുവിളി

0
100

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ വയനാട്ടില്‍ നിന്ന് ഇനിയും മത്സരിക്കുകയാണെങ്കില്‍ പരാജയമായിരിക്കും ഫലം.

അദ്ദേഹത്തെ ഞാന്‍ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാകണമെന്നും ഒവൈസി പറഞ്ഞു. മേഡക്കില്‍ നിന്ന് വേണമെങ്കിലും മത്സരിക്കാം- ഒവൈസി കൂട്ടിച്ചേര്‍ത്തു.

തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഹൈദരാബാദിലെ ജയിലിലെത്തി അവിടെ കഴിയുന്ന എന്‍.എസ്.യു നേതാക്കളെ കണ്ടു. ഒസ്മാനിയ സര്‍വകലാശാലയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിനാണ് എന്‍.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here