മഞ്ജുവാര്യരുടെ പരാതി; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ, പൊലീസ് കസ്റ്റഡിയിലെടുത്തു

0
94

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ  സനൽകുമാർ  ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.

മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു.  സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു.  കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

പാറശ്ശാലയിൽ നാടകീയരം​ഗങ്ങൾ 

കസ്റ്റഡിയിലെടുക്കുന്നതിനെ സനൽകുമാർ ശശിധരൻ ചെറുത്തു. തുടർന്ന് നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനൽകുമാർ പ്രതിഷേധിച്ചത്. ഫേസ്ബുക്ക് ലൈവ് നൽകുകയും ചെയ്തു. പൊലീസുകാർ എത്തിയത് സ്വകാര്യവാഹനത്തിലായതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here