വേനൽമഴ കനിഞ്ഞു, കേരളത്തിൽ ഇതുവരെ 66 ശതമാനം അധികമഴ

0
217

കൊച്ചി:കേരളത്തിന്‍റെ കാലാവസ്ഥ മാറി മറിയുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും അപ്രതീക്ഷിതമായി മഴ കിട്ടുന്നു. മാര്‍ച്ച് 1 മുതല്‍ മെയ് 30 വരെയാണ് കേരളത്തില്‍  വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇാ വേനല്‍ക്കാലത്ത് ഇതുവരെ കേരളത്തില്‍ 66 ശതമാനം അധിക മഴയാണ് പെയ്തത്.

156.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 259 മി.മി.മഴ.ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്  കാസര്‍കോട് ജില്ലയിലാണ്. 189 ശതമാനം അധിക മഴയാണ്  പെയ്തത്. തിരുവനന്തപുരത്ത് ശരാശരി ലഭിക്കണ്ട മഴയേക്കാള്‍ 4 ശതമാനം  അധിക മഴ മാത്രമാണ് പെയ്തത്. കണ്ണൂര്‍, വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ ഇരട്ടിയിലധികം മഴ ഇതുവരെ കിട്ടി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് കേരളത്തിലെ 9 ജില്ലകളി‍ല്‍  ശരാശരി ലഭിക്കേണ്ട മഴയേക്കാല്‍ 60 ശതമാനത്തിലധികം മഴ ഇതുവരെ കിട്ടി.

മഴ കിട്ടിയെങ്കിലും ചൂടിന് കുറവില്ല

വേനൽമഴ കനിഞ്ഞെങ്കിലും ചൂടിന് കുറവില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ശരാശരി താപനലിയിൽ 2 ഡി​ഗ്രിയോളം വർദ്ധനയുണ്ട്.കോട്ടയത്താണ്ഏണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 36.5 ഡി​ഗ്രി സെൽഷ്യസ്. ശരാശരി താപനിലയിൽ നിന്നും 2.6 ഡി​ഗ്രി കൂടുതലാണിത്.ആലപ്പുഴയിലും, തിരുവനന്തപുരത്തും താപനിലയിൽ രണ്ട് ഡി​ഗ്രിയിലേറെ വർദ്ധനയുണ്ട്.

വരും ദിവസങ്ങളിലും മഴ സാധ്യത

ബംഗാൾ ഉൾകടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്…ഇത് ന്യുനമർദ്ദമായും(DEPRESSION) ശനിയാഴ്ചയോടെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുന മർദ്ദമായി  കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.ആന്ധ്ര ഒ‍ീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.നേരിയ മാറ്റം സംഭവിച്ചാല്‍  പശ്ചിമ ബംഗാള്‍ തീരമോ, ബംഗ്ളാദേശ് തീരമോ ആയേക്കാം. മേയ് 13 ഓടെ തീരം കടന്നേക്കും. ഈ സിസ്റ്റം കേരളത്തിലും  തെക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴക്കും കാറ്റിനും കാരണമായേക്കും. ഇന്ന് കേരളത്തിൽ മലയോര ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. കാസറഗോഡ്, കണ്ണൂർ,വയനാട്,  പാലക്കാട്‌,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

കാലാവസ്ഥ മാറ്റത്തിന് പിന്നിൽ…

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴികളും ന്യൂനമർദ്ദവുമാണ് കേരളത്തിൽ വേനൽമഴ കനിയാൻ വഴിയൊരുക്കിയത്. മാർച്ചിൽ 2 ന്യൂനമർദ്ദവും ഏപ്രിലിൽ 3 ചക്രവാതച്ചുഴികളുമാണ് ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്.  മണ്‍സൂണ്‍ കാലത്തേതിന് സമാനമായ മഴയാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ഇതു മൂലം കിട്ടിയത്. എന്നാല്‍ മഴയൊഴിഞ്ഞ് വീണ്ടും വെയില്‍ കടുത്തതോടെ  ചൂട് കൂടുകയാണ്. വരും ദിവസങ്ങളില്‍ കേരളത്തിലെ ഒരു ജില്ലയിലും കനത്ത മഴ മുന്നറിയിപ്പില്ല(no alert). കേരള തീരത്ത്  മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത മുന്നറയിപ്പും നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here