പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ ഷൂ, വില 48000, ഞെട്ടി ഉപഭോക്താക്കള്‍

0
160

പഴഞ്ചന്‍ ലുക്കിലിറങ്ങിയ ബെലന്‍സിയാഗയുടെ ‘പാരീസ് സ്നീക്കേഴ്സിന്റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. ആഡംബര ബ്രാന്‍ഡായ ബെലന്‍സിയാഗ പുറത്തിറക്കിയ പുതിയ ഷൂ കളക്ഷന്‍ കണ്ട് ലോകത്താകമാനമുള്ളവര്‍ ഞെട്ടി.

വര്‍ഷങ്ങളോളം ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഷൂ പോലെയാണ് ഇപ്പോള്‍ പുറത്തിറക്കിയ മോഡലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഷൂവിന്റെ വിലയോ, ഏകദേശം 48000 ഇന്ത്യന്‍ രൂപ. അതായത് 625 അമേരിക്കന്‍ ഡോളര്‍.

ക്ലാസിക് ഡിസൈനാണ് ഈ പുതിയ കളക്ഷനിന്റേതെന്ന് അഭിപ്രായപ്പെടുന്ന ബെലന്‍സിയാഗ, തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഷൂ വിറ്റഴിക്കുന്നത്.

മുന്‍കൂട്ടി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും സൗകര്യമുള്ളതിനാല്‍ ‘പാരീസ് സ്നീക്കേഴ്സിന് എത്രമാത്രം ഉപഭോക്്താക്കളുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. എന്തുകൊണ്ട് ഈ സ്നീക്കേഴ്സ് എന്ന ചെറിയ വിശദീകരണത്തോടൊപ്പമായിരുന്നു ബാലന്‍സിയാഗ’പാരീസ് സ്നീക്കേഴ്സിന്റെ കളക്ഷനെ ലോകത്തിന് പരിചയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here