ദിവസം 400 രൂപ കൂലി തരാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാൽ 2000 രൂപ തരാമെന്ന് ഭിക്ഷക്കാരന്‍

0
207

തിരൂപ്പൂര്‍: സൈക്കിള്‍ പാട്‌സ് കടയില്‍ ജോലി വാഗ്ദാം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ(Beggar) മറുപടി കേട്ട് ഞെട്ടി. 400 രൂപ ദിവസക്കൂലി നല്‍കാമെന്ന വ്യാപാരിയുടെ ഓഫറിന്റെ മേല്‍ തന്നോടൊപ്പം വന്നാല്‍ ദിവസം 2000 രൂപ ശമ്പളം നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഭിക്ഷാടനത്തിനായി തന്റെ സ്ഥാപനത്തിലെത്തിയ ആളോട് നല്ല ആരോഗ്യം ഉണ്ടല്ലോ എന്തെങ്കിലും പണി ചെയ്ത് ജീവിച്ചൂടെ എന്നും തന്റെ കടയിലേക്ക് ഒരു ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു. അപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

‘ഭിക്ഷ നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നു പറയുക. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം. ദിവസവും ഞാന്‍ രണ്ടായിരം രൂപയിലധികം രൂപ സമ്പാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്ക് എന്റെ കൂടെ വാരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നല്‍കാം’ എന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

തയ്യല്‍കാരുടെ ദുബായ്’ എന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ ബനിയന്‍ സിറ്റിയില്‍ ഭിക്ഷക്കാര്‍ ധാരാളം ഉണ്ട്. ആരാധനാലയങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്നു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here