ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം- താലൂക്ക് വികസനസമിതി യോഗം

0
57

ഉപ്പള : ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറഞ്ഞ പെർള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണം. രാത്രിയിൽ ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരേ നടപടി സ്വീകരിക്കുക, മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാർഡിൽ അപകടാവസ്ഥയിലുള്ള മച്ചംപാടി അങ്കണവാടി കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.

എ.കെ.എം.അഷ്‌റഫ് എം.എൽ.എ. അധ്യക്ഷനായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജയന്തി, എസ്.ഭാരതി, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, പി.ജെ.ആന്റോ, ഡി.ബൂവെ, എം.അബ്ബാസ്, രാഘവ ചേരാൾ, മയമ്മൂദ് കൈക്കമ്പ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here