തിരക്കേറിയ റോഡിൽ സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി വെടിവയ്പ്പ് – വിഡിയോ

0
371

ന്യൂഡൽഹി∙ തിരക്കേറിയ റോഡിൽ സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി സഹോദരങ്ങൾക്കുനേരെ വെടിവയ്പ്പ്. പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിൽ ശനി വൈകുന്നേരമായിരുന്നു സംഭവം. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിർത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഡൽഹിയിലെ കേശോപുർ മണ്ഡിയുടെ (മാർക്കറ്റ്) മുൻ ചെയർമാനായ അജയ് ചൗധരി, സഹോദരൻ ജസ്സ ചൗധരി എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്.

അതേസമയം, അക്രമികൾ ആരെന്ന് വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

തിഹാർ ഗ്രാമത്തിൽ കുടുംബത്തിനൊപ്പമാണ് ചൗധരി താമസിച്ചിരുന്നത്. ശനി വൈകുന്നേരം സഹോദരങ്ങൾ ഇരുവരും ബന്ധുവിനെ സന്ദർശിക്കാൻ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗർ ഇന്റർസെക്‌ഷനിൽ എത്തിയപ്പോഴാണ് കാറിനു നേരെ വെടിയുതിർത്ത് മൂന്നുപേർ എത്തിയത്.

വെടിയ്പ്പിനെത്തുടർന്ന് സമീപമുള്ള ആളുകൾ രക്ഷപ്പെട്ടു. പിന്നാലെ വന്ന കാറുകൾ പെട്ടെന്ന് യൂടേൺ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. ചൗധരി സഹോദരങ്ങൾ സഞ്ചരിച്ച കാർ മുന്നോട്ടും യു ടേൺ എടുത്തും രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അക്രമികൾ പിന്നാലെ വെടിയുതിർത്തുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ തന്നെ അക്രമികൾ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here