ആരിക്കാടി കാർളെ പി.കെ നഗർ ചെക്ക്ഡാം പ്രവൃത്തി പുരോഗമിക്കുന്നു; മെയ് അവസാന വാരം നാടിന് സമർപ്പിക്കും

0
18

കുമ്പള: ആരിക്കാടി കാർളെ – പി.കെ നഗർ പ്രദേശത്തെ കർഷകരുടെ ഏറെ കാലത്തെ മുറവിളി യഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ.
ഉപ്പ് വെള്ളം കയറി ഹെക്ടർ കണക്കിന് പാടത്തെ കൃഷി നശിക്കുന്നതും കുടിവെള്ളത്തിൽ ഉപ്പ് കലരുന്നതും പ്രദേശവാസികൾക്കിടയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി കർഷകർ വർഷങ്ങളായി കൃഷിയിറക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപാ ചിലവിൽ ചെക്ക്ഡാം നിർമിച്ചത്.

നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മെയ് അവസാന വാരം ഇത് നാടിന് സമർപ്പിക്കാനാകുമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർളെ അറിയിച്ചു. ചെക്ക്ഡാം വരുന്നതോടെ പ്രദേശത്തെ കർഷകരടക്കമുള്ളവരുടെ ഏറെ കാലത്തെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here