‘40ശതമാനം കമ്മിഷൻ സർക്കാർ’;ബാരിക്കേഡിന് മുകളിൽ കയറി ഡി.കെ; രോഷം

0
388

ബില്ലുകൾ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കർണാടകയിൽ കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വൻപ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്. തടഞ്ഞ പൊലീസിനെ ബാരിക്കേഡിന് മുകളിൽ കയറി വെല്ലുവിളിക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ ചിത്രവും വൈറലാണ്. കേസിൽ കർണാടക ഗ്രാമവികസനമന്ത്രി കെ.എസ്.ഈശ്വരപ്പയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിനു കേസെടുത്തിരുന്നു. മരിച്ച സന്തോഷ് പാട്ടീലിന് നീതി തേടിയാണ് കോൺഗ്രസ് സമരത്തിന് ഇറങ്ങിയത്. 40 ശതമാനം കമ്മിഷനാണ് മന്ത്രി ആവശ്യപ്പെട്ടത്. #40PercentSarkar എന്ന ഹാഷ്ടാഗും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.

ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ഗവർണർക്കു നിവേദനം നൽകിയിരുന്നു. സമ്മർദമേറുമ്പോഴും രാജി വയ്ക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ബെളഗാവിയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 4 കോടി രൂപയുടെ ബില്ലുകൾ മാറാൻ മന്ത്രി 40% കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സന്തോഷ് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്തയച്ചിരുന്നു. തുടർന്ന് 80–90 തവണ ബില്ലുമാറാനായി ഈശ്വരപ്പയെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല. മരിക്കുന്നതിനു മുൻപ് സന്തോഷ് അയച്ച് വാട്സാപ് സന്ദേശത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ഹിന്ദുവാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായ സന്തോഷ് നേരത്തേ ഈശ്വരപ്പയുടെ അടുത്ത അനുയായി ആയിരുന്നെന്നും കേസിൽ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here