സുബൈർ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐ‌ആർ; ആരെയും പ്രതിചേര്‍ത്തിട്ടില്ല

0
100

പാലക്കാട്∙ എലപ്പുള്ളിയില് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റേതു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്. മാരകായുധങ്ങള് ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില് ആസൂത്രണമുണ്ട്. എഫ്ഐആറില് ആരെയും പ്രതിചേര്ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്ഐആര്.

വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില് എസ്ഡിപിഐ പ്രവര്ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ടു കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here