വരന്റെ മാലയില്‍ നിന്ന് നോട്ടുകള്‍ മോഷ്ടിക്കുന്ന സുഹൃത്ത്; വീഡിയോ വൈറല്‍

0
215

വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇത്തരത്തില്‍ വിവാഹചടങ്ങിനിടെ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. വിവാഹദിനത്തില്‍ വരനെ അണിയിച്ചിരിക്കുന്ന നോട്ടുമാലയില്‍ നിന്ന് പണം കവരുന്ന സുഹൃത്തിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. വരന് ചുറ്റും ആളുകള്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ബന്ധുക്കള്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് വരന്‍. ഈ സമയത്ത് തൊട്ടരികില്‍ ഇരിക്കുന്ന കൂട്ടുകാരനാണ് വരന് ലഭിച്ച നോട്ടുമാലയില്‍ നിന്ന് ചില നോട്ടുകള്‍ കവര്‍ന്നത്.

വരന്‍ തിരിയുന്ന സമയത്ത് നോട്ടുകള്‍ എടുക്കുന്നത് കൂട്ടുകാരന്‍ നിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീണ്ടും ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നതില്‍ വരന്‍ മുഴുകുന്ന സമയത്ത് കൂട്ടുകാരന്‍ വീണ്ടും നോട്ടുകള്‍ എടുത്ത് പോക്കറ്റില്‍ ഇടുകയും ചെയ്യുന്നു.


 

 

LEAVE A REPLY

Please enter your comment!
Please enter your name here