മനുഷ്യന് മാത്രം ‘ചാമ്പിക്കോ’ മതിയോ? ഞങ്ങൾ ആയിട്ട് എന്തിന് കുറയ്ക്കണം; തകർത്തടുക്കി നായകളുടെ ‘ചാമ്പിക്കോ’ – വൈറലായി വീഡിയോ

0
182

തൃശൂർ: അമൽ നീരദ് – മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പന്‍റെ ഗ്രൂപ്പ് ഫോട്ടോയിലെ ‘ചാമ്പിക്കോ’ യാണ് സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും ശ്രദ്ധ നേടിയ ട്രെൻഡ്. സ്കൂൾ വിദ്യാർത്ഥികളും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കളുമടക്കം ഏറ്റടുത്ത ‘ചാമ്പിക്കോ’ ഇപ്പോഴും തരംഗം തീർക്കുകയാണ്. ഭാഷയുടെ അതിർത്തികൾ കടന്ന ‘ചാമ്പിക്കോ’ ഇപ്പോ മനുഷ്യന്‍റെ അതിർത്തിയും കടക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത് നായകളുടെ ‘ചാമ്പിക്കോ’ ആണ്. ജയിലിലെ ഡോഗ് സ്ക്വാഡാണ് മൈക്കിളപ്പന്‍റെ ‘ചാമ്പിക്കോ’ ഇപ്പോ ഏറ്റെടുത്തിരിക്കുന്നത്.

വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസണിന്‍റെ കിഴിലുള്ള ഡോഗ് സ്ക്വാഡിലെ നായകളാണ് വീഡിയോയിൽ സ്റ്റൈലനായി നിക്കുന്നത്. തൃശൂരിൽ നടക്കുന്ന പരിശീലനത്തിനിടെയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. റാമ്പോ, ലൂക്ക്, ബ്രൂണോ, ടെസ്സ, റോക്കി എന്നിവരാണ് ‘ചാമ്പിക്കോ’ തരംഗത്തിനൊപ്പം അണിനിരന്നതെന്ന് ഡോഗ് ഹാൻഡ‍്ലർ മാരിൽ ഒരാളായ അനീഷ് പറഞ്ഞു. പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ മധുരാജ് ആണ് ഡോഗ് സ്കോഡിലെ പ്രധാന പരിശീലകൻ. ‘ചാമ്പിക്കോ’യിൽ നിറഞ്ഞു നിൽക്കുന്ന അഞ്ച് നായകളെയും തൃശൂരിലെ പരിശീലനം പൂർത്തിയാക്കി സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് ഉടനെ എത്തിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here