ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായി പ്രവാസിയും ഒന്‍പത് സുഹൃത്തുക്കളും

0
164

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഈ മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ 10 പ്രവാസികള്‍ക്ക് സമ്മാനം. അജ്‍മാനില്‍ താമസിക്കുന്ന മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളുമാണ് 3,00,000 ദിര്‍ഹം (60 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. പ്രതിവാര നറുക്കെടുപ്പിലെ സമ്മാനത്തിന് പുറമെ മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പില്‍ വിജയികളാവാനുള്ള അവസരവും ഇവരെ കാത്തിരിക്കുകയാണ്.

പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഹമ്മദ് ഷഫീഖ് ബിഗ് ടിക്കറ്റ് അധികൃതരോട് പ്രതികരിച്ചു. ഒന്‍പത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റെടുത്തത്. സമ്മാനത്തുകയും എല്ലാവര്‍ക്കുമായി വീതിക്കും. കഴിഞ്ഞ ഏഴ് വര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ടെന്നും ഉടനെയൊന്നും ഈ പതിവ് അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് മെഗാ നറുക്കെടുപ്പില്‍ 24 കോടിയുടെ സമ്മാനം നേടാനുള്ള അവസരവും ഇവരെ കാത്തിരിക്കുകയാണ്.

ബിഗ് ടിക്കറ്റ് നല്‍കുന്ന ആകര്‍ഷകമായ പ്രതിമാസ, പ്രതിവാര സമ്മാനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക. 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും വിലയേറിയ മറ്റ് സമ്മാനങ്ങളുമുണ്ടാവും ഒപ്പം. കൂടാതെ ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അതാത് ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം.

മാസം തോറുമുള്ള നറുക്കെടുപ്പിനും പ്രതിവാരം നറുക്കെടുപ്പുകള്‍ക്കും പുറമെ ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും ഒരുമിച്ച് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവുമുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാനുള്ള വന്‍ അവസരവും ഒപ്പമുണ്ട്.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

  • പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)
  • പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)
  • പ്രൊമോഷന്‍ 3  ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)
  • പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന് (ഞായര്‍)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here