18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഡോസ്

0
214

രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എന്നാൽ എല്ലാവർക്കും സൗജന്യമായല്ല ഡോസ് നൽകുക. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ തീരുമാനം. കോവിഡ് പോരാളികൾക്കും 60 വയസ് കഴിഞ്ഞവർക്കും സർക്കാർ കേന്ദ്രങ്ങൾ വഴി നൽകും.

കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മറ്റു ചില രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്നവർക്കും നൽകാൻ തീരുമാനമുണ്ടായിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെടുക്കേണ്ടത് അനിവാര്യവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here