ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 60 ലക്ഷം രൂപ സമ്മാനം

0
111

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി.  പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ മനുഭായ് ചൗഹാന്‍. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ വിജയിയായ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവധിക്ക് ഇന്ത്യയിലെത്തിയ മനുഭായ് ബിഗ് ടിക്കറ്റിന്റെ ഇ മെയില്‍ കണ്ടു. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം സമ്മാനവിവരം അറിയുന്നത്. ഉടന്‍ തന്നെ ബിഗ് ടിക്കറ്റിന്റെ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. ഫോണിലൂടെ സമ്മാനവിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് തന്റെ വികാരം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്ന് പോലും അറിയാതെയായി.

ഗുജറാത്ത് സ്വദേശിയായ മനുഭായ്, കഴിഞ്ഞ ഏഴ് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് എപ്പോഴും ടിക്കറ്റ് വാങ്ങാറുള്ളത്. എന്നാല്‍ അവധിക്ക് ഇന്ത്യയിലേക്ക് പോകും മുമ്പ് സ്വന്തമായി ടിക്കറ്റ് വാങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്റെ അവധിക്കാലം കൂടുതല്‍ മനോഹരമാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല.

065049 എന്ന ടിക്കറ്റ് നമ്പര്‍ ഇലക്ട്രോണിക് നറുക്കെടുപ്പ് വഴിയാണ് തെരഞ്ഞെടുത്തത്. ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ മേയ് മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലും മനുഭായ്ക്ക് പങ്കെടുക്കാം. കോടികള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

മനുഭായിയെപ്പോലെ ഭാഗ്യം പരീക്ഷിച്ച് വിജയിയാവാന്‍ ഒരു ബിഗ് ടിക്കറ്റ് എടുക്കുക മാത്രമാണ് വേണ്ടത്. ഇതിനായി എന്ന  www.bigticket.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഭാഗ്യം പരീക്ഷിക്കൂ. പ്രതിവാര നറുക്കെടുപ്പിലൂടെയും മാസം തോറുമുള്ള ലൈവ് നറുക്കെടുപ്പിലൂടെയും ജീവിതം മാറ്റി മറിക്കുന്ന ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാം.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)

പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)

പ്രൊമോഷന്‍ 3  ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)

പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന്(ഞായര്‍)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here