പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, വിജ്ഞാപനം ഈയാഴ്ച തന്നെ ഇറങ്ങിയേക്കുമെന്ന് സൂചന

0
141

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സംഘടനയെ നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here