കൊലയും പകരം വീട്ടലും ഇസ്ലാമികമല്ല; പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് ബാലുശ്ശേരി (വീഡിയോ)

0
234

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി. ക്ഷമയാണ് വിശ്വാസിയുടെ ആയുധമെന്നു പറ‍ഞ്ഞ അദ്ദേഹം ഇസ്ലാമിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കാനാകില്ല എന്നും വ്യക്തമാക്കി. വൈകാരികമായ ഇത്തരം പ്രതികരണങ്ങളും ആക്രമണങ്ങളും സമുദായത്തിന് ​ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയേ ഉള്ളൂ എന്നും ശത്രുക്കൾ അത് മുതലെടുക്കാൻ തക്കം പാർത്തിരിക്കുകയാണെന്നും മുജാഹിദ് ബാലുശ്ശേരി കൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വെച്ചു നടത്തിയ പ്രസം​ഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. റമദാൻ മാസവുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടെ ആയിരുന്നു പ്രസം​ഗം.

”മുഹമ്മദ് നബി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എൻഡിഎഫ് (പിഎഫ്ഐ) നേതാക്കളെ തല്ലുമായിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് എൻഡിഎഫിനെതിരെ പ്രചാരണം നടത്താൻ ഞാൻ തീരുമാനിച്ചു. എനിക്കെതിരെ ആക്രമണം നടത്തിയാലും അതിന് മാറ്റമില്ല”, മുജാഹിദ് ബാലുശ്ശേരി പ്രസം​ഗത്തിൽ പറഞ്ഞു. ”അല്ലാഹുവിന്റെ മതത്തെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു നിമിഷം പോലും എൻഡിഎഫിനെ സ്നേഹിക്കാൻ കഴിയില്ല. എൻഡിഎഫിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഞാൻ ശേഖരിക്കുകയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.

”ഒരു ഐയുഎംഎൽ (IUML) അല്ലെങ്കിൽ പിഡിപി (PDP) പ്രവർത്തകന്റെയോ നിരപരാധിയായ ഒരു സിപിഎം പ്രവർത്തകന്റെയോ കൊലപാതകത്തിന് പ്രതികാരം ചെയ്യാമോ? ഇത്തരം പകരം വീട്ടൽ കൊലപാതകങ്ങൾ ജൂത പാരമ്പര്യമാണ്, ഇസ്ലാമികമല്ല”, മുജാഹിദ് ബാലുശ്ശേരി തുടർന്നു. എല്ലാക്കാര്യങ്ങളിലും ഈ രീതി നടപ്പിലാക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. നിങ്ങളുടെ വീട്ടിൽ മോഷണം നടത്തിയവരുടെ കൈ വെട്ടുമോ എന്നും വ്യഭിചാരത്തിൽ ഏർപ്പെടുന്നവരെ നിങ്ങൾ കല്ലെറിഞ്ഞു കൊല്ലുമോ എന്നും അദ്ദേഹം ചോദിച്ചു.

പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ (RSS) സഹായിക്കുകയാണെന്നും മുജാഹിദ് ബാലുശ്ശേരി പറഞ്ഞു. ”പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ എതിർക്കുകയല്ല, യഥാർത്ഥത്തിൽ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ റമദാനിൽ ഇസ്ലാം മതസ്ഥരെ പള്ളിക്ക് മുന്നിൽ വെച്ച് കൊല്ലുക എന്ന അജണ്ടയാണ് ആർഎസ്എസിനുള്ളത്. ആർഎസ്എസിന്റെ ലക്ഷ്യം നേടാൻ സഹായിക്കുന്നവർ മുസ്ലീങ്ങളുടെ സഹായി അല്ല”, മുജാഹിദ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here