കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ നേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുക; പൗരത്വഭേദഗതി ബിൽ പ്രതിഷേധങ്ങൾക്കെതിരെ വെടിയുതിർത്ത വ്യക്തിയുടെ ഇപ്പോഴത്തെ ‘നേരംപോക്ക്’ ഇത്

0
169

ന്യൂഡൽഹി: 2020ൽ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വഭേദഗതി ബില്ലിനെതിരായി നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത വ്യക്തിയുടെ പുതിയ വീഡിയോ പുറത്ത്. രാംഭക്ത് ഗോപാൽ എന്ന് സ്വയം അറിയപ്പെടുന്ന ഇയാൾ ഹരിയാനയിലെ തെരുവുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ട ശേഷം ഇയാൾക്കെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതിനു പിന്നാലെ രാംഭക്ത് ഗോപാൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കി.

ഹരിയാനയിലെ തെരുവിൽ വാഹനത്തിൽ സഞ്ചരിക്കുന്ന ഇയാൾ മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ കുട്ടികൾ നിൽക്കുന്നത് കാണുമ്പോൾ വാഹനം നിർത്തുകയും കൈയിലുള്ള തോക്ക് കാണിച്ച് അവരെ പേടിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആ കുട്ടികൾ അകത്ത് കയറി വാതിൽ അടക്കുന്നത് വരെ ഇയാൾ അവരെ പേടിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും. ഗോ രക്ഷക് ദാൽ (പശു സംരക്ഷണ സേന), മേവത്ത് റോഡ് ഹരിയാന എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.

കഴിഞ്ഞ വർഷം പടൗഡിയിൽ നടന്ന ഒരു മഹാപഞ്ചായത്തിൽ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here