കഷണ്ടിക്കുള്ളിലെ വിഗ്ഗിലും മലദ്വാരത്തിലും സ്വര്‍ണ്ണം; കയ്യോടെ പൊക്കി; വിഡിയോ

0
247

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അബുദാബിയിൽ നിന്നും വരുകയായിരുന്നു യുവാവ്. വിഗ്ഗിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താനിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 30.55 ലക്ഷം രൂപയോളം വരുന്ന 630.45 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്.

വിഗ്ഗിനുള്ളിലെ കഷണ്ടിക്ക് പുറത്ത് പേസ്റ്റ് രൂപത്തില്‍ പതിച്ച് വച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണം. ഉദ്യോഗസ്ഥര്‍ ഇവ എടുത്തുമാറ്റുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തിയത്. വിഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here