മയക്കുമരുന്ന് വിപത്തിനെതിരെ മൊഗ്രാൽ ദേശീയവേദിയുടെ ഗ്രാമസഞ്ചാരം പദയാത്ര ബുധനാഴ്ച

0
52

കുമ്പള: മയക്കുമരുന്ന്​ വിപത്തിനെതിരെ മൊഗ്രാൽ ദേശീയവേദി ബോധവത്​കരണത്തിൻെറ ഭാഗമായി പൊലീസ്-എക്സൈസ് വകുപ്പുകളുടെയും സ്കൂൾ പി.ടി.എ കമ്മിറ്റികളുടെയും ജമാഅത്ത് കമ്മിറ്റികൾ, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവയുടെയും സഹകരണത്തോടെ ‘ലഹരിമുക്ത മൊഗ്രാൽ’ എന്ന സന്ദേശമുയർത്തി ഗ്രാമസഞ്ചാരം എന്ന പേരിൽ ഇശൽ ഗ്രാമത്തിലൂടെ ബുധനാഴ്ച ഏകദിന പദയാത്ര സംഘടിപ്പിക്കും. ഇതി​ൻെറ ഒരുക്കം പൂർത്തിയായതായി ദേശീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറമിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച രാവിലെ 10ന്​ പേരാൽ യുനൈറ്റഡ് ക്ലബ് പരിസരത്തുനിന്ന് പദയാത്രക്ക് തുടക്കമാവും. എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഫ്ലാഗ് ഓഫ് ചെയ്യും. ഡിവൈ.എസ്.പി ബാലകൃഷ്ണൻ മുഖ്യാതിഥിയാവും. തുടർന്ന് പദയാത്ര മടിമുഗർ വഴി ഖുത്ത്ബി നഗർ എഫ്.സി​.കെ ക്ലബ്​ പരിസരം, മൈമൂൻ നഗർ ജുമാമസ്ജിദ് പരിസരം, ബദ്രിയ നഗർ ജങ്​ഷൻ, കോട്ട റോഡ് കോട്ടയൻസ് ക്ലബ്‌ പരിസരം, പെർവാഡ് അയ്യപ്പസ്വാമി ഭജനമന്ദിരം- മണികണ്ഠ ക്ലബ്​ പരിസരം, നടുപ്പളം മസ്ജിദ് പരിസരം, ചളിയങ്കോട് ജങ്​ഷൻ, മൊഗ്രാൽ സ്കൂൾ, കെ.കെ പുറം ജങ്​ഷൻ, കടവത്ത്, മീലാദ് നഗർ, കൊപ്പളം ജങ്​ഷൻ, ഗാന്ധിനഗർ, പെർവാഡ് കടപ്പുറം ജങ്​ഷൻ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്​ വൈകീട്ട്​ ഏഴിന്​ ടൗണിൽ സമാപിക്കും. സമാപന പരിപാടി മൊഗ്രാൽ ടൗണിൽ കുമ്പള സർക്കിൾ ഇൻസ്പെക്ടർ പി. പ്രമോദ് ഉദ്ഘാടനം ചെയ്യും. ദേശീയവേദി ഭാരവാഹികളായ എ.എം. സിദ്ദീഖ് റഹ്മാൻ, ടി.കെ. ജാഫർ, മുഹമ്മദ് സ്മാർട്ട്‌, എം.എം. റഹ്മാൻ, റിയാസ് കരീം, വിജയകുമാർ, എം.എ. മൂസ എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here