കർണാടകയിൽ പാറക്കെട്ടില്‍ കുടുങ്ങി 19 കാരന്‍; രക്ഷപ്പെടുത്തി വ്യോമസേന – വിഡിയോ

0
137

ബെംഗളൂരു∙ കർണാടകയിൽ നന്ദി ഹിൽസിലെ പാറക്കെട്ടിലേക്ക് വീണ 19 കാരനെ വ്യോമസേനയും ചിക്കബെല്ലാപ്പൂർ പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവ് എങ്ങനെയാണ് പാറക്കെട്ടിലേക്ക് വീണതെന്ന് വ്യക്തമല്ല. അടുത്തിടെ പാലക്കാട് ചെറാട് കുമ്പാച്ചി മലയിൽ കുടുങ്ങിയ ആർ.ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here