ജമാഅത്തെ ഇസ്‌ലാമി ബഹുജന സമ്മേളനം തിങ്കളാഴ്ച കുമ്പളയില്‍

0
40

കുമ്പള: നാസ്തികത, ലിബറലിസം, കമ്യൂണിസം, ഇസ്ലാം എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ നടത്തുന്ന ബഹുജന സമ്മേളനം ജനുവരി 3 തിങ്കളാഴ്ച കുമ്പളയില്‍ നടക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ ഭാരവാഹികള്‍ കുമ്പള പ്രസ്സ് ഫോറം ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ ‘ എന്ന ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാസ്തികതയിലും കുത്തഴിഞ്ഞ ലിബറലിസത്തിലും കമ്യൂണിസത്തിലും യുവ ജനങ്ങളടക്കം പെട്ടുപോയ സാഹചര്യത്തില്‍ ഇസ്ലാമിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സംവാദത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിക്കാനും സഹൃദാന്തരീക്ഷത്തില്‍ തന്നെ ആശയങ്ങള്‍ പരസ്പരം കൈ മാറാനുമുള്ള സാഹചര്യം ഉണ്ടാക്കുവാനുമാണ്, ഇതിലൂടെ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി പി റുക്‌സാന, ജില്ലാ പ്രസിഡന്റ് വി എന്‍ ഹാരിസ്, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജമാ അത്തെ ഇസ്ലാമി കുമ്പള ഏരിയ പ്രസിഡന്റ് പി എസ് അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി ബി എം അബ്ദുല്ല, സമ്മേളന കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍, ഏരിയാ കമ്മിറ്റി അംഗം അഡ്വ. എം സി എം അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here