കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ

0
254

ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ. ജനുവരി 1 മുതലാണ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. പൂർണമായും വാക്‌സിനേഷൻ എടുത്ത പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കേണ്ടതുണ്ടെന്ന് നാഷണൽ ക്രൈസിസ് & എമർജൻസി മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം യുഎഇയിൽ ഇന്ന് 2,556 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 908 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരാൾക്കാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

7,64,493 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,45,963 പേർ രോഗമുക്തി നേടി. 2,165 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 16,365 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 463,616 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here