കാസർഗോഡ് വഖഫ് ഭൂമി കൈമാറ്റം- കരാർ നിയമവിരുദ്ധമെന്ന് ആക്ഷേപം

0
258

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്നാക്ഷേപം. പകരം ഭൂമി കൈമാറാം എന്ന വ്യവസ്ഥയിൽ ഭൂമി ഏറ്റെുക്കാൻ റവന്യുവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങാതെയാണ് കരാറിൽ ഏർപ്പെട്ടത്. പകരം ഭൂമി കൈമാറ്റം വൈകുന്നതിന് പിന്നിലും ഈ സാങ്കേതിക പ്രശ്‌നമാണെന്നും വിവരമുണ്ട് .

50 സെന്റിലധികം ഭൂമി പതിച്ച് നൽകുന്നതിന് റവന്യു വകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഇതൊന്നുമില്ലാതെയാണ് ടാറ്റയുടെ വഖഫ് ഭൂമി എം.ഐ.സിക്ക് കൈമാറിയത്. ഇതോടെ ജില്ലാ കലക്ടറുണ്ടാക്കിയകരാറിൻറെ സാധുതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here