ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ആയിരത്തോളം പേർ മുംബയിലെത്തി, വിവരം കിട്ടിയത് 466 പേരുടെ മാത്രം

0
216

മുംബയ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ആയിരത്തോളം യാത്രക്കാർ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ മുംബയിൽ എത്തിയതായി റിപ്പോർട്ട്. എന്നാൽ ആകെ ലഭ്യമായത് 466 പേരുടെ പട്ടിക മാത്രമാണ്. ഇവരിൽ ആയിരം പേരുടെ സ്രവ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു.

466 പേരിൽ നൂറ് പേർ മുംബയ് സ്വദേശികളാണ്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചുവെന്നും വരും ദിവസങ്ങളിൽ ഇതിന്റെ ഫലം ലഭ്യമാകുമെന്നും ബ്രിഹൻമുംബയ് നഗരസഭാ കേന്ദ്രം അഡീഷനൽ നഗരസഭാ കമ്മീഷണർ സുരേഷ് കക്കാനി അറിയിച്ചു.

ഫലം ലഭിക്കുന്നത് നെഗറ്റീവാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ പോസിറ്റീവ് സാമ്പിളുകളിൽ എസ് ജീൻ മിസിംഗ് ടെസ്റ്റ് ഉൾപ്പെടെയുള്ള ജനിതക പരിശോധന നടത്തുമെന്നും കക്കാനി അറിയിച്ചു. ഒമിക്രോൺ ആശങ്ക വർദ്ധിക്കുന്നതിനാൽ ബ്രിഹൻമുംബയ് നഗരസഭയിലെ അഞ്ച് ആശുപത്രികൾ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പൂർണസജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here