ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു

0
382

മുംബൈ : ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു.

ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ രാത്രി വൈകിയാണ് ഇന്ത്യയിലേയ്‌ക്ക് മടങ്ങിയത് . എന്നാല്‍ വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ കണ്ടെത്തുകയായിരുന്നു . വാച്ചുകളുടെ ഇന്‍വോയ്‌സുകള്‍ ഹാര്‍ദികിന്റെ പക്കല്‍ ഇല്ലായിരുന്നു. വാച്ചില്‍ 32 ബാഗെറ്റ് കട്ട് മരതകങ്ങള്‍ ഉണ്ട് മാത്രമല്ല ഇത് പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ചതാണ്

ആഡംബര വാച്ചുകളോട് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് മുന്‍പും താല്പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് . ഐ‌പി‌എല്‍ 2021-ന്റെ രണ്ടാം പാദത്തിന് ഒരു മാസം മുമ്ബ് ഓഗസ്റ്റില്‍, റോള്‍സ് റോയ്‌സില്‍ ഇരുന്ന് ഹാര്‍ദിക് എടുത്ത് ചിത്രങ്ങളിലും ഇത് വ്യക്തമാണ് . 5 കോടി രൂപയിലധികം വിലയുള്ള ആഡംബര വാച്ചായ പാടെക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711-ന്റേതായിരുന്നു ഇത്. നടനും ഹാസ്യനടനുമായ കെവിന്‍ ഹാര്‍ട്ട്, സൂപ്പര്‍ വിലയേറിയ വാച്ച്‌ സ്വന്തമാക്കിയ റാപ്പര്‍ ഡ്രേക്ക് എന്നിവരെപ്പോലുള്ള സെലിബ്രിറ്റികളുടെ ക്ലബ്ബിലാണ് ഇപ്പോള്‍ പാണ്ഡ്യയുടെ സ്ഥാനവും.

2019-ല്‍, പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ ആയപ്പോഴും തിളങ്ങുന്ന വാച്ച്‌ ധരിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് ഹാര്‍ദിക് പാണ്ഡ്യ പങ്ക് വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here