ഒമിക്രോൺ: കാസർകോട്‌ ജില്ലയിൽ പരിശോധന ശക്തം

0
259

കാസർകോട്‌ ∙ കോവിഡിന്റെ പുതിയ വക ഭേദമായ ഒമിക്രോൺ നേരിടാൻ ജില്ലയിലും ആരോഗ്യവകുപ്പ്‌ ഒരുക്കം ശക്തമാക്കുന്നു. തലപ്പാടി അതിർത്തിയിൽ ആർടിപിസിആർ പരിശോധന കേന്ദ്രം തുടങ്ങാൻ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി ആരോഗ്യവകുപ്പിനു നിർദേശം നൽകി. രണ്ട്‌ ദിവസത്തിനകം കേന്ദ്രം തുടങ്ങും. നേരത്തെയുണ്ടായിരുന്ന കേന്ദ്രം ആവശ്യക്കാരുടെ കുറവ്‌ കാരണം നിർത്തിയിരുന്നു.

നിലവിൽ കേന്ദ്ര സർവകലാശാല ലാബിലാണ്‌ സ്രവം പരിശോധിക്കുന്നത്‌. പരിശോധന വർധിപ്പിക്കാൻ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫിസറുടെ ചുമതലയുള്ള ഡോ. ഇ.മോഹനൻ പറഞ്ഞു. കോവിഡ്‌ ബ്രിഗേഡിന്റെ സേവനം അവസാനിപ്പിച്ച്‌ താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയതിനാൽ ആരോഗ്യപ്രവർത്തകരുടെ കുറവുണ്ട്‌. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ ആരോഗ്യ വകുപ്പിന്റെ പതിവ്‌ പ്രവർത്തനങ്ങൾ പൂർണമായും ആരംഭിച്ചിട്ടുണ്ട്‌.

വിദേശത്തു നിന്ന് എത്തുന്നവർക്ക് 7  ദിവസം ക്വാറന്റീൻ

പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശത്ത്‌ നിന്നെത്തുവർക്ക്‌ 7 ദിവസത്തെ സമ്പർക്ക വിലക്കു കർശനമാക്കിയിട്ടുണ്ട്‌. കോവിഡ്‌ ബാധിതരുടെ സമ്പർക്ക പട്ടികയും തയാറാക്കും. കോവിഡ്‌ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത്‌ കൂടുതൽ വ്യാപനമുണ്ടായ ജില്ലയാണ്‌ കാസർകോട്‌.

LEAVE A REPLY

Please enter your comment!
Please enter your name here