കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്ക്; സിപിഎമ്മിന്റെ അനുമതിയ്ക്കായി കാത്തിരിക്കുന്നു

0
1126

കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്കെന്ന് സൂചന. സി.പി.ഐ.എമ്മിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഐ.എൻ.എല്ലിൽ ചേരുകയുള്ളൂ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിലായാണ് കാരാട്ടിനെ ഐ.എൻഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നത്.

കൊടുവള്ളിയിലെ തോൽവിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നും വോട്ട് ചോർന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായെന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു. എന്നാൽ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംശയിക്കുന്നതായി റസാഖ് പറഞ്ഞു.

കൊടുവള്ളി മുൻ ഇടതു സ്വതന്ത്ര എം എൽ എയായിരുന്നു കാരാട്ട് റസാഖ്. 6,344 വോട്ടിനാണ് കാരാട്ട് റസാഖിനെ മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീർ തോൽപ്പിച്ചത്. മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് കൊടുവള്ളിയിൽ ജയിച്ച് എംഎൽഎ ആയത്. എന്നാൽ ഇത്തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും എം.കെമുനീറിനോട് പരാജയപ്പെടുകയായിരുന്നു.

ഐഎൻഎല്ലിന്റെ മന്ത്രി അഹമ്മദ് ദോവർകോവിലും ഐഎൻഎല്ലിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറുമാണ് തന്നെ സമീപിച്ചത്. സി.പി.ഐ.എമ്മിന്റെ അനുമതിയില്ലാതെ ഒരു പാർട്ടിയിലേക്കും കടന്നുചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് റസാഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here