Saturday, November 27, 2021

സ്വര്‍ണവില വീണ്ടും 36,000ന് മുകളില്‍; നാലാഴ്ചക്കിടെ 1300 രൂപ വര്‍ധിച്ചു

Must Read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,040 രൂപയായതോടെ, സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്.

പിന്നീട് പടിപടിയായി സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. നാലാഴ്ചക്കിടെ ഏകദേശം 1400രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ മുന്നേറ്റം. ആഗോളവിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വിവാദങ്ങള്‍ പഴങ്കഥ; ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ്...

More Articles Like This