Saturday, November 27, 2021

മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു

Must Read

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.

രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകൾ ഒഴിവാക്കണം. ഈ മഴ ദിനങ്ങളിൽ ജീവഹാനിയും കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണം. സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വിവാദങ്ങള്‍ പഴങ്കഥ; ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ്...

More Articles Like This