പുതിയ ഐ.പി.എല്‍. ടീമുകളെ ഇന്നറിയാം; 7000 മുതല്‍ 10000 കോടിരൂപ വരെ പ്രതീക്ഷിച്ച് ബി.സി.സി.ഐ.

0
288

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ (ഐ.പി.എല്‍.) അടുത്ത സീസണിലേക്കുള്ള പുതിയ രണ്ട് ഫ്രാഞ്ചൈസികളെ തിങ്കളാഴ്ച അറിയാം.

തിങ്കളാഴ്ചയാണ് പുതിയ ടീമുകള്‍ക്കായുള്ള ലേല നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്.

ഓരോ ടീമിനും 7000 മുതല്‍ 10,000 കോടിരൂപ വരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) വരുമാനം പ്രതീക്ഷിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില.

ലേലത്തില്‍ പങ്കെടുക്കാനായി 22 കമ്പനികള്‍ അപേക്ഷ വാങ്ങിയിരുന്നെങ്കിലും പ്രധാനപ്പെട്ട അഞ്ച് കമ്പനികളാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്.

മൂന്ന് കമ്പനികളടങ്ങിയ കണ്‍സോര്‍ഷ്യത്തിനും ലേലത്തില്‍ പങ്കെടുക്കാനാകും.

അഹമ്മദാബാദ് ആസ്ഥാനമായ ടീമിനുവേണ്ടി അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി രംഗത്തുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പും ടീമിനായി കളത്തിലുണ്ട്. വന്‍ വ്യവസായി സഞ്ജീവ് ഗോയങ്കയുടെ ആര്‍.പി.എസ്.ജി ഗ്രൂപ്പും ടീമിനുവേണ്ടി ശ്രമിക്കുന്നുണ്ട്. ഒരു ടീമിനായി കുറഞ്ഞത് 3500 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ലാന്‍സര്‍ ഗ്രൂപ്പ് (ഗ്ലേസര്‍ കുടുംബം) ലേലത്തിനായി ഞായറാഴ്ച യു.എ.ഇയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here