കൊടിയുടെ നിറം നോക്കാതെ നടപടി വേണം; ‘നോക്കുകൂലി’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി

0
198

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈകോടതി. നോക്കുകൂലി സമ്ബദായം തുടച്ച്‌ നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് ഹൈകോടതി പറഞ്ഞു. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്നാ പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ പൊലീസ് സംരക്ഷണ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നോക്കുകൂലി നല്‍കാത്തതിനാല്‍ ഹോട്ടലിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

തൊഴിലുടമ തൊഴില്‍ നിഷേധിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടത്. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംഘട്ടനത്തിലേക്ക് പോകുന്നത് നിര്‍ത്തണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെന്നും കോടതി പറഞ്ഞു. വി.എസ്‌.എസ്‌.സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന ഹൈകോടതി ആവര്‍ത്തിച്ചു. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണെന്നും കോടതി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here