ഉപ്പള ഗേറ്റിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി

0
231

ഉപ്പള : നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി. ഉപ്പള ഗേറ്റിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മുള്ളേരിയ സ്വദേശിയുടെ കെട്ടിടത്തിന്റെ കമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. നിർമാണത്തിനായി ശേഖരിച്ചതും കെട്ടിടത്തിൽ നിർമാണത്തിലിരിക്കുന്ന കമ്പികളുടെ ബാക്കി ഭാഗം മുറിച്ചെടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്.

കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്ന വിധത്തിൽ കമ്പികൾ മുറിച്ചുമാറ്റിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here