Nokia 3310 മോഡലിന് 21 വയസ്; മനസ്സില്‍ ഇന്നും ‘തകര്‍ക്കാനാവാത്ത’ സ്ഥാനം

0
447

രണ്ടായിരങ്ങളുടെ അവസാന കാലത്ത് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു തമാശയുണ്ട്, ”നിങ്ങളുടെ ഐഫോണ്‍ നിലത്തു വീണാല്‍ അത് പൊട്ടും, നിങ്ങളുടെ നോക്കിയാ ഫോണ്‍ നിലത്തു വീണാല്‍ നിലം പൊട്ടും.” ഐഫോണിന്റെയും സാംസങ്ങിന്റെയും മറ്റും ദീര്‍ഘചതുരകട്ടകള്‍ നമ്മെ തളച്ചിടുന്നതിനും ഏറെ മുമ്പ് അത്രയൊന്നും മികച്ച സാങ്കേതിക വിദ്യകള്‍ ഇല്ലാതെ തന്നെ നമ്മളെ ആ ചതുരക്കട്ടയില്‍ തളച്ചിട്ടവരാണ് നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കള്‍. അവര്‍ ആ ജോലി വളരെ ഭംഗിയായി തന്നെയാണ് ചെയ്തതും.

പിടിച്ചാല്‍ കിട്ടാത്ത വിധമായിരുന്ന 2000ങ്ങളില്‍ നോക്കിയയുടെ വളര്‍ച്ച. ഒന്നിന് പുറകേ ഒന്നായി അവര്‍ പുതിയ ഫോണുകള്‍ ഇറക്കിക്കൊണ്ടേയിരുന്നു. ഉത്കണ്ഠയ്ക്ക് ഒട്ടും തന്നെ വഴിയൊരുക്കാതെ ആ ഫിന്നിഷ് ഭീമന്‍ നോക്കിയ ഫോണുകള്‍ക്ക് ഏറ്റവും മികച്ച ഡിസൈനുകളുമായി എത്തിക്കൊണ്ടേയിരുന്നു. എന്‍-ഗേജ്, 7280, 7600 തുടങ്ങിയവയൊക്കെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവാം. നോക്കിയ തങ്ങളുടെ 1100, 1110 മോഡലുകളിലൂടെ ഫോണ്‍ വ്യവസായത്തില്‍ ഒരു അളവു കോല്‍ സൃഷ്ടിച്ച സമയത്തും ലോകത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിച്ച ഒരു മോഡലുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൊബൈല്‍ നോക്കിയയുടെ ‘തകര്‍ക്കാനാവാത്ത’ 3310 മോഡല്‍ ഫോണായിരിക്കും. തന്റെ വിശ്വസ്തരായ ആരാധക മനസ്സുകളില്‍ ഒരു മായാത്ത അടയാളം തന്നെയാണ് നോക്കിയ 3310 പതിപ്പിച്ചത്. നോക്കിയ 3310 ഫോണിന്റെ ഏതാണ്ട് 126 കോടി യൂണിറ്റുകളാണ് ലോകമെമ്പാടും വിറ്റു പോയത്.

ഫോണിന്റെ ബാറ്ററി ബാക്കപ്പിനെയും ഗ്രാഫിക്സുകളെയുംപറ്റി ആളുകള്‍ ബോധവാന്‍മാര്‍ ആകുന്നതിന് മുന്‍പ് പ്രീഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട, പാമ്പ് ഇര വിഴുങ്ങുന്ന ഐതിഹാസികമായ കളിയുമായായിരുന്നു നോക്കിയ ഫോണ്‍ എത്തിയത്. എല്ലാത്തിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന, ഇഷ്ടിക പോലുള്ള അജയ്യമായ ഫോണ്‍ എന്നായിരുന്നു നോക്കിയ ഫോണ്‍ അറിയപ്പെട്ടിരുന്നത്. ഒരൊറ്റ വീഴ്ചയില്‍ ഫോണിന്റെ മുന്‍ഭാഗവും പിന്നിലെ പാനലുകളും ബാറ്ററിയും ഒരു ദശലക്ഷം കഷണങ്ങളായി വിഘടിക്കപ്പെട്ടാലും അവ പൂര്‍വ്വ സ്ഥാനത്ത് സ്ഥാനത്ത് തിരികെ സ്ഥാപിക്കാന്‍ സാധിക്കുകയാണങ്കില്‍ ഫോണ്‍ താഴെ വീഴുന്നത് നല്ലതാണ്. 2020 കളില്‍ പോലും നോക്കിയ 3310 പ്രസക്തമാകാനുള്ള കാരണം ഇതാണ്. അത് ‘നശിപ്പിക്കാനാകാത്തത്’എന്ന ആശയം പരത്തുന്ന ഇന്റര്‍നെറ്റ് മീമുകളിലാണങ്കില്‍ പോലും.

21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും 3310 ഒരു ആരാധനപാത്രമായി തുടരുകയാണ്. സെപ്റ്റംബര്‍ 1 ആയപ്പോള്‍ ഫോണ്‍ പുറത്തിറക്കിയിട്ട് 21 വര്‍ഷം തികഞ്ഞിരിക്കുകയാണ്.

നാല് വര്‍ഷം മുന്‍പ് 2017ല്‍ നോക്കിയ 3310ന്റെ പുതുക്കിയ ഡിസൈന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അന്ന് പലരുമിത് ഒരു വിപണന തന്ത്രം മാത്രമായിട്ടായിരുന്നു കണക്കാക്കിയത്. എന്നാല്‍ വളരെ കെല്‍പ്പുള്ള ഒരു ഫോണാണ് അതെന്ന് കാലം തെളിയിച്ചു. നോക്കിയ 3310ത്തിന്റെ രണ്ടാം പതിപ്പെത്തിയത് 2.4 ഇഞ്ച് ഡിസ്പ്ലേയില്‍ 240 × 320 റെസല്യൂഷനും ഒപ്പം 167 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുമായാണ്.

2.5ജി കണക്ടിവിറ്റി മാത്രം അവതരിപ്പിച്ചു കൊണ്ടുള്ള ഒരു ഡുവല്‍ സിം സ്മാര്‍ട്ട് ഫോണായിരുന്നു ഇത്. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡിടാനുള്ള സ്ലോട്ട് ഈ ഫോണിന് ഉണ്ടായിരുന്നു. പുതിയ നോക്കിയ 3310 ഫോണില്‍ 2 മെഗാപിക്സല്‍ ക്യാമറയും എല്‍ഇഡി ലൈറ്റ് സൗകര്യവും ഉണ്ടായിരുന്നു, ഇത് ഇന്ന് വിപണിയില്‍ സുലഭമായി ലഭിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here