വാക്‌സിനെടുത്ത യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കി

0
433

അബുദാബി: കൊവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ തീരുമാനം സെപ്റ്റംബർ അഞ്ചു മുതൽ പ്രാബല്യത്തിൽ വരും. ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് 10 ദിവസം ക്വാറന്റീൻ തുടരും. ഇവർ ഒമ്പതാമത്തെ ദിവസം പിസിആർ പരിശോധന നടത്തണം.

വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്‌സിൻ എടുത്തവരുൾപ്പെടെ എല്ലാവരും  അബുദാബിയിൽ എത്തിയ ശേഷം പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. വാക്‌സിൻ എടുത്തവർക്ക് ക്വാറന്റീൻ ഒഴിവാക്കിയെങ്കിലും ഇവർ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം. റസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും പുതിയ നിയമം ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here