സ്‌കൂള്‍ തുറക്കല്‍; ആദ്യ ഘട്ടത്തില്‍ ഹാജര്‍, യൂനിഫോം നിര്‍ബന്ധമാക്കില്ല, ക്ലാസില്‍ പരമാവധി 30 കുട്ടികള്‍

0
283

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ സ്‌കൂളിലെത്തേണ്ടതില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദ്ദേശം.

സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും.

ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകള്‍ മൂന്നുദിവസം വീതമുളള ഷിഫ്റ്റിലുമായിരിക്കും പ്രവര്‍ത്തിക്കുക. ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ പ്രവേശിപ്പിക്കാം.

എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സീന്‍ സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ അഞ്ചിനായിരിക്കും മാര്‍ഗരേഖ പുറത്തിറക്കുക. അതിനു മുന്‍പായി അധ്യാപകരുടെ നിലപാട് കേള്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here