പ്രതിദിനം ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം; 70 വയസിന് മുകളിലുള്ളവര്‍ക്കും അനുമതി

0
318

ജിദ്ദ: രാജ്യത്തിനകത്തെ 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറക്ക്​ അനുമതി. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്​ എടുത്ത 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഇഅ്​തമർനാ, തവക്കൽനാ ആപ്ലിക്കേഷൻ വഴി ഉംറക്ക്​ പെർമിറ്റ് നൽകാനും ബുക്കിങിനും അനുവദിച്ചുള്ള നിർദേശം ഹജ്ജ്​ ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം​ റിപ്പോർട്ട്​ ചെയ്​തു.

കോവിഡിനെ തുടർന്ന്​ ​ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്​ 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഉംറക്ക്​ അനുമതി നൽകുന്നത്​ നിർത്തിവെച്ചിരുന്നത്​. ഉംറ പുനരാരംഭിച്ചപ്പോൾ ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശമനുസരിച്ച്​ രാജ്യത്തിനകത്തുള്ള 18 നും 70 നും പ്രായമുള്ളവർക്ക്​ മാത്രമാണ്​​ അനുമതി നൽകിയിരുന്നത്​.

70 വയസ്സിനു മുകളിലുള്ളവർക്ക്​ വാക്​സിനെടുത്തിട്ടുണ്ടെങ്കിലും അനുമതി നൽകിയിരുന്നില്ല. അടുത്തിടെയാണ്​​ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത 12 നും 18 നുമിടയിൽ പ്രായമുള്ളവർക്ക്​ ഉംറക്ക് അനുമതി നൽകിയത്​. ഇപ്പോൾ​ 70 നു മുകളിലുള്ളവർക്കും ഉംറക്ക്​ അനുമതി നൽകിയിരിക്കയാണ്​.

ഉംറ നിർവഹിക്കാനും മസ്​ജിദുൽ ഹറാമിൽ നമസ്കാരത്തിനും നിർബന്ധമായും വാക്​സിനെടുത്തിരിക്കണമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം ഉണർത്തിയിട്ടുണ്ട്​. ഒരു ഉംറ പെർമിറ്റിനും മറ്റൊരു പെർമിറ്റിനുമിടയിലെ കാലയളവ് 15 ദിവസമായി നിശ്ചയിച്ചിട്ടുണ്ട്​.​

നിർദ്ദിഷ്ട കാലയളവ് അവസാനിച്ചതിനു ശേഷമേ വീണ്ടും ഉംറക്ക്​ ബുക്കിങ്​ നടത്താനാവൂ. ഒരേ സമയം ഒന്നിലധികം ദിവസങ്ങളിൽ മസ്​ജിദുൽ ഹറാമിലെ നമസ്​കാരത്തിനു പെർമിറ്റ്​ നേടാനാകില്ല. നിലവിലെ പെർമിറ്റ്​ കാലാവധി കഴിഞ്ഞ ശേഷമേ മറ്റൊരു ദിവസത്തേക്ക് ബുക്കിങ്​ നടത്താനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here