‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’; റോണോ ഡബിളിൽ യുനൈറ്റഡിന്​ തകർപ്പൻ ജയം

0
282

മാഞ്ചസ്റ്റർ: ചെമ്പട്ടുവിരിച്ച ഓൾഡ്​ ട്രാഫോഡ്​ മൈതാനത്തേയും ഭൂഗോളത്തിലുള്ള കാൽപന്ത്​ ആരാധകരെയും ഉന്മാദനത്തിലാറാടിച്ച്​ ക്രിസ്റ്റോനോ ​റൊണാൾഡോയുടെ രാജകീയ മടങ്ങിവരവ്​. 12 വർഷങ്ങൾക്കും 124 ദിവസങ്ങൾക്കുമപ്പുറം ചെങ്കുപ്പായത്തിൽ റൊണാൾഡോയുടെ കാലുകൾ വീണ്ടും ഗോൾ ചുരത്തിയപ്പോൾ യുനൈറ്റഡിന്​ സ്വന്തം മൈതാനത്ത്​ ആവേശ ജയം.

ന്യൂകാസിൽ യുനൈറ്റഡിനെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ്​ യുനൈറ്റഡ്​ തകർത്തത്​.ഇരട്ടഗോളുകളുമായി റൊണാൾഡോ മത്സരം സ്വന്തം പേരിലെഴുതിയപ്പോൾ പോർച്ചുഗീസുകാരൻ തന്നെയായ ബ്രൂണോ ഫെർണാണ്ടസ്​ മൂന്നാംഗോൾ നേടി ടീമിന്‍റെ വിജയമുറപ്പിച്ചു. മത്സരം അവസാനിക്കാനിരിക്കേ ​ജെസ്സി ലിൻഗാർഡിന്‍റെ വകയായിരുന്നു നാലാംഗോൾ.

LEAVE A REPLY

Please enter your comment!
Please enter your name here