Friday, September 24, 2021

കുമ്പള ഉളുവാര്‍ വാര്‍ഡില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Must Read

കുമ്പള: കുമ്പള പഞ്ചായത്തിലെ ഉളൂവാര്‍ വാര്‍ഡില്‍ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജില്‍ നിന്നും 75 ലക്ഷം രൂപയും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും 93 ലക്ഷം രൂപയും ചെലവഴിച്ചാണ് 450 വീടുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ബംബ്രാണ പമ്പ് ഹൗസിലെ വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് വെള്ളമെത്തിക്കുന്നത്. പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ഉപ്പുവെള്ളത്തിന്റെ പ്രശ്‌നത്തിനും പരിഹാരമാകുമെന്നും ജനുവരി മാസത്തോടെ കുടിവെള്ള വിതരണം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ഡ് മെമ്പര്‍ യൂസുഫ് ഉളുവാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക...

More Articles Like This