Saturday, September 25, 2021

ഈ ആൻഡ്രോയ്​ഡ്​ – ഐ.ഒ.എസ്​ ഫോണുകളിൽ ഇനി വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല

Must Read

2021 നവംബർ‍ 1 മുതൽ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ പ്രവർത്തിക്കാത്ത നിരവധി പഴയ സ്​മാർട്ട്​ഫോണുകളുടെ ലിസ്റ്റ്​ പുറത്തുവിട്ട്​ ഫേസ്​ബുക്ക്​. ആപ്പിളി​െൻറ ഐ.ഒ.എസ് 10ന്​ മുമ്പിറങ്ങിയ ഒാപറേറ്റിങ്​ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും, 4.1 ജെല്ലി ബീനിനും അതിനു മുമ്പുമുളള ഒ.എസുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്​ഡ്​ ഫോണുകളിലുമായിരിക്കും വാട്​സ്​ആപ്പ്​ സേവനം നിർത്തുക. അതേസമയം, കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍ മോഡലുകളിൽ തുടർന്നും വാട്​സ്​ആപ്പ്​ ലഭിച്ചേക്കും.

ഇപ്പോൾ വാട്​സ്​ആപ്പ്​ പ്രവർത്തിക്കുന്ന പഴയ പല സ്മാർട്ട്​ഫോണുകളിലും നവംബർ ഒന്ന്​ മുതൽ ആപ്പ്​ നിശ്ചലമായേക്കും. പഴയ ഫോണുകളിൽ തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരോട്​ പുതിയ ഫോണുകളിലേക്ക്​ മാറാൻ നേരത്തെ തന്നെ വാട്​സ്​ആപ്പ്​ നിർദേശം നൽകിയിരുന്നു. ആപ്പിലേക്ക്​ വരുന്ന പുതിയ പല ഫീച്ചറുകളും പഴയ ഒ.എസുകളിൽ പ്രവർത്തിക്കാത്തതിനെ തുടർന്നാണിത്​. ഔദ്യോഗിക ബ്ലോഗിലൂടെ കമ്പനി​ പുറത്തുവിട്ട സ്​മാർട്ട്​ഫോണുകളുടെ ലിസ്റ്റിൽ സാംസങ്​, എൽ.ജി, സോണി എന്നീ കമ്പനികളുടെ ഫോണുകളും ഉൾപ്പെട്ടിട്ടുണ്ട്​​.

Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 mini, Galaxy Xcover 2, Galaxy Core, Galaxy Ace 2 എന്നീ സാംസങ്​ ഫോണുകളിലാണ്​ നവംബർ മുതൽ വാട്​സ്​ആപ്പ്​ പ്രവർത്തനം അവസാനിപ്പിക്കുന്നത്​.

എൽ.ജിയുടെ Lucid 2, LG Optimus F7, LG Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact , Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, Optimus F3Q -എന്ന​ ഫോണുകളിൽ വാട്​സ്​ആപ്പ്​ ഉപയോഗിക്കുന്നവരും എത്രയും പെട്ടന്ന്​ ഫോൺ മാറ്റുന്നതാകും ഉചിതം.

സേവനം അവസാനിപ്പിക്കുന്ന സോണിയുടെ സ്​മാർട്ട്​ഫോണുകൾ – Xperia Miro, Sony Xperia Neo L, Xperia Arc S

ഹ്വാവേ – Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, Ascend D2

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍...

More Articles Like This