Wednesday, October 27, 2021

ഇലോൺ മസ്​ക്​ ഐ.പി.എൽ കാണാറുണ്ടോ…? ഉണ്ടെന്ന്​ ആർ.സി.ബി ഫാൻസ്​; വൈറലായി ട്വീറ്റ്​

Must Read

ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിലൊരാളായ ഇലോൺ മസ്​ക്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ കാണാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തരം ഉണ്ട് എന്നാണെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരുടെ അവകാശവാദം. ‘മാക്​സ്​വെൽ അവശ്വസനീയമായിരുന്നു’ എന്ന മസ്കിന്‍റെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ബുധനാഴ്​ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക്​ വേണ്ടി ഗ്ലെൻ മാക്​സ്​വെൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പുറത്താകാതെ മാക്സ്‍വെല്‍ നേടിയ അര്‍ദ്ദ സെഞ്ച്വറിയാണ് ആര്‍.സി.ബിയെ വിജയത്തിലേക്ക് നയിച്ചത്. അതിന് പിന്നാലെയാണ് Maxwell is incredible എന്ന് മസ്ക് ട്വീറ്റ് ചെയ്തത്.

ജെയിംസ് ക്ലർക്ക് മാക്സ്​വെല്ലിനെയായിരുന്നു ഇലോൺ മസ്​ക് തന്‍റെ ട്വീറ്റില്‍ ഉദ്ദേശിച്ചത്​. ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച്​ സ്​പെയ്​സ്​ ഡോട്ട്​ കോം പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ‘മാക്​സ്​വെൽ അവിശ്വസനീയമായിരുന്നു’ എന്ന്​ മസ്​ക്​ ട്വിറ്ററിൽ കുറിച്ചത്​. ജെയിംസ് ക്ലർക്ക് മാക്സ്​വെൽ ലോകത്തിന്​ നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന ലേഖനമായിരുന്നു അത്​.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കോട്ടക്കലില്‍ പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പ്രസവിച്ചു; മുറിയില്‍ നടന്ന പ്രസവം വീട്ടുകാര്‍ പോലുമറിയാതെ

മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മുറിയില്‍ നടന്ന പ്രസവം ബന്ധുക്കള്‍...

More Articles Like This