22 ലക്ഷത്തിന്റെ സ്വർണവുമായി മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

0
222

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 465.33 ഗ്രാം സ്വർണവുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കസ്റ്റംസ് പിടിച്ച സ്വർണത്തിന് 22,43,987 രൂപ വിലവരും.

കാസർകോട് സ്വദേശി മുഹമ്മദ് അഫ്‌വാനിൽനിന്ന് 16,85,087 രൂപ വിലമതിക്കുന്ന 350.330 ഗ്രാം സ്വർണമാണ്‌ പിടിച്ചത്. കുട്ടികളുടെ ഹെയർബാന്റിൽ സ്വർണം കമ്പിരൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഭട്കൽ സ്വദേശിയിൽനിന്ന് 5,58,900 രൂപ വിലവരുന്ന 115 ഗ്രാം സ്വർണവും പിടികൂടി.

ഹെയർബാന്റിന്റെ കമ്പിയായും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് സൂപ്രണ്ടുമാരായ മനോ കാർത്യായനി, ബി.എം.നാഗേഷ് കുമാർ, വി.എസ്.അജിത് കുമാർ, നവീൻ കുമാർ, ശുഭേന്ദു രഞ്ജൻ ബെഹറ, വിരാഗ് ശുക്ല, പി.സി.പാഡി, രാകേഷ്, മരിയ നൊറോഞ്ഞ, വികാസ്, ഗോപാലകൃഷ്ണ ഭോംഗാർ, ബിക്രം ചക്രവർത്തി, ഇൻസ്പെക്ടർ പ്രഫുൽ മിത്തൽ എന്നിവർ രണ്ടു ടീമുകളായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here