തലപ്പാടിയിൽ പരിശോധനാ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്

0
322

കാസർകോട്: കർണാടകയിലേക്കു പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനയ്ക്കു വേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി 3 ബാച്ചുകളിലായി പരിശോധനാ സംഘത്തെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരിശോധന നടത്തിയതിന്റെ പിറ്റേന്ന് ഉച്ചയ്ക്കുശേഷം labsys.health.kerala.gov.in എന്ന പോർട്ടലിൽ നിന്നു പരിശോധനാഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്. ‌മംഗൽപാടി താലൂക്ക് ആശുപത്രിയാണു പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ഷാന്റി, കോവിഡ് ടെസ്റ്റ് നോഡൽ ഓഫിസർ ഡോ.പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ.നിർമൽ, ജില്ലാ മാസ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ എന്നിവർ പരിശോധനാ കേന്ദ്രം സന്ദർശിച്ച് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here