കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല

0
212

തിരുവനന്തപുരം: കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തം. നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.

കടയിൽപോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ ഇന്നു മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ് , തിരുവനന്തപുരം ജില്ലാകളക്ടർ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകൾ സംഘടിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ വെല്ലുവിളികളും മാർഗനിർദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്.

പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്.

കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ വ്യക്തമാക്കിയിരുന്നു. ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here