വർത്തമാന കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനീയം: ശോഭ ബാലൻ

0
182

കുമ്പള/ആരിക്കാടി: വർത്തമാനകാല സാമൂഹ്യ രംഗത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ഗുണകരമാണെന്നും, അത്തരത്തിൽ സാമൂഹ്യ നവമാധ്യമങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ശോഭ ബാലൻ അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ‘ഓൺലൈൻ മിഡിയയുമൊത്തോരു ഓണാഘോഷം’ പരിപാടിയിൽ ജില്ലയിലെ പ്രമുഖ ഓൺ ലൈൻ മാധ്യമങ്ങൾക്ക് കോവിഡ് കാലത്ത് ജനങ്ങളെ അവബോധമുണ്ടാകുന്നതിൽ നൽകിയ പ്രവർത്തനങ്ങൾക്ക് സ്‌നേഹദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. വി പി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ്‌ മുഖ്യാതിഥിയായി സംബന്ധിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺ വീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. ഭിന്ന ശേഷിക്കാരുടെ ക്രിക്കറ്റ് താരം അലി പാദർ,കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, ജില്ലാ പഞ്ചായത്ത് അംഗം. ജാസ്മിൻ കബീർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച അഡി: കുമ്പള സബ്ഇൻസ്പെക്ടർ കെ വി പി രാജീവൻ, കാസർഗോഡ് വനിതാ സബ് ഇൻസ്പെക്ടർ അജിത മഞ്ജുനാഥ ആൾവ,കയ്യും മാന്യ, ഹനീഫ് ഗോൾഡ് കിംഗ്‌, ബഷീർ പള്ളിക്കര,കബീർ ചെർക്കളം റംഷാദ്. നാസർ മൊഗ്രാൽ,യുസഫ് ഉളുവാർ അൻവർ ഹുസൈൻ, കെ വി യുസഫ്, വിനയ ആരിക്കാടി തുടങ്ങിയവർ പ്രസംഗിച്ചു.

2019 സംസ്ഥാന കലോൽസവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് ഷൈക തളങ്കര, പ്രവാസലോകത്ത് കോവിഡ് കാലത്ത് നടത്തിയ സേവനങ്ങൾ മാനിച്ചു ഷുഹൈൽ കോപ്പ, ബഷീർ ചേരങ്ങയ്, തേൽഹത്ത് തളങ്കര, ആരിക്കാടി പി എച് സിയിൽ മാസങ്ങളായി വൈറ്റ് ഗാർഡ് അംഗംമായി സേവനം ചെയ്തുവരുന്ന ആസിഫ് എന്നിവർക്ക് ചടങ്ങിൽ അനുമോദനം നൽകി. ബി.എ.റഹിമാൻ നന്ദി പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്തവർക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു ദുബായ് മലബാർ കലാസാംസ്കാരിക വേദി.

LEAVE A REPLY

Please enter your comment!
Please enter your name here