ആഘോഷങ്ങളെല്ലാം മാനവ മൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നത്: എ.കെ.എം അഷ്‌റഫ് എംഎൽഎ

0
171

ആരിക്കാടി: ആഘോഷങ്ങളെല്ലാം മനവമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണന്നും കേരളീയർ ആഘോശം കൊണ്ടാടുന്ന ഓണാഘോഷം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും എ.കെ.എം.അഷ്‌റഫ് എം എൽ എ പറഞ്ഞു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച “ഓൺലൈൻ മീഡിയയുമൊത്തൊരു ഓണാഘോഷം” പരിപാടിയിൽ ഓൺലൈൻ മീഡിയ അണിയറ ശില്പികൾക്കും, ക്രിക്കറ്റ് താരം ‘അലി പാതാർ’, 2019സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ‘ഫാത്തിമത്ത് ശൈഖ’, കോവിഡിന്റെ ആദ്യ തരംഗത്തിൽ ദുബായ് നൈയിഫിൽ സ്വയം സമർപ്പിത സേവനം നടത്തിയ ഷുഹൈൽ കോപ്പ, ബഷീർ ചേരങയ്, തെൽഹത് തളങ്കര, ആസിഫ് വൈറ്റ്ഗാർഡ് എന്നിവർക്ക് സ്നേഹോപഹാരം സമർചിച്ച് സംസാരിക്കയായിരുന്നു എ കെ എം.അഷറഫ്.

സമൂഹത്തിൽ സേവന പ്രവർത്തനം നടത്തുവരെ കണ്ടെത്തി അവർക്കു ആദരവുകൾ നൽകുക വഴി ദുബായ് മലബാർ കലാ സാംസ്കാരിക വേദി സ്വയം ആദരിക്കപ്പെടുക യാണെന്നും എം എൽ എ അഷ്‌റഫ് പറഞ്ഞു. ആരിക്കാടി തമർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വി.പി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കാസറഗോഡ് ജില്ലാ ഒളിമ്പിക് അസോസിയോഷൻ പ്രസിഡണ്ടുമായ ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു.

ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. ഈ വർഷത്തെ മുഖ്യമന്ത്രിയുടെ മെഡൽ ജേതാവ് കുമ്പള അഡിഷണൽ എസ്‌.ഐ കെ.വി.പി രാജീവൻ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ, ജീവകാരുണ്യ പ്രവർത്തകൻ കയ്യൂം മാനിയ, മഞ്ജു നാഥആൽവ, ബഷീർ പള്ളിക്കര, ഹനീഫ് ഗോൾഡ്, അൻവർ ഹുസൈൻ, കെ.വി യുസഫ് കിംഗ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓൺലൈൻ മീഡിയ പ്രതിനിധികളയി ഫൈസൽ കോച്ചൻ, അഷ്‌റഫ്‌. ലത്തീഫ് ആദൂർ.കമറുദ്ധീൻ തളങ്ങര,അഷ്‌റഫ്‌ നാലത്തടുക്കാ.അബ്ദുല്ല കാരവൽ, സൈനുദ്ധീൻ, താഹിർ ഉപ്പള, ദനരാജ്‌ ഉപ്പള, , സത്താർ മാഷ്, ഇമ്രാൻ ലത്തീഫ്മാഷ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ബി.എ റഹ്‌മാൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here