ലക്ഷ്യം കള്ളവോട്ടു തടയല്‍; വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നു

0
294

ന്യുഡല്‍ഹി: കള്ളവോട്ടുകള്‍ തടയാനായി തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്.
ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശ കള്ളവോട്ടുകള്‍ തടയാനായുള്ളതാണെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
2019 ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകര്‍ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈമാറിയത്. വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാര്‍ ഡാറ്റാബേസുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
ഇതിനായി കേന്ദ്രം പ്രത്യേക നിയമം കൊണ്ടു വരണമെന്നും വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ പത്രമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നിരോധിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here