രാവിലെ 15,000 രൂപ, വൈകീട്ട്​ 40,000; യു.എ.ഇയിലേക്ക്​ ടിക്കറ്റ്​ നിരക്ക്​ കുതിച്ചുയരുന്നു​

0
323

ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ യു.എ.ഇയിലേക്ക്​ വരാം എന്നറിയിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി. എന്നാൽ, ഒറ്റദിവസം കൊണ്ട്​ ഇരട്ടിയിലേറെ തുകയാണ്​ ടിക്കറ്റിനത്തിൽ കുതിച്ചുയർന്നത്​. ചൊവ്വാഴ്​ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ്​ വൈകുന്നേരത്തോടെ 2000 ദിർഹമായി (40,000 രൂപ) ഉയർന്നു.

ആഗസ്​റ്റ്​ ഏഴ്​ മുതലാണ്​ പല വിമാനക്കമ്പനികളും ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നത്​. എന്നാൽ, ടിക്കറ്റുകളിൽ പലതിനും അപ്രൂവൽ ലഭിച്ചിട്ടില്ലെന്ന്​ ട്രാവൽ ഏജൻസികൾ ​അറിയിച്ചു. നാട്ടിൽപെട്ടുകിടക്കുന്നവർ എത്ര തുക നൽകിയും യാത്ര ചെയ്യാൻ തയാറാകുന്ന സാഹചര്യം മുതലെടുത്താണ്​ എയർലൈനുകൾ നിരക്ക്​ കുത്തനെ കൂട്ടിയത്​. ലക്ഷക്കണക്കിനാളുകളാണ്​ വരാനുള്ളത്​. ഖത്തർ, അർമീനിയ, ഉസ്​ബകിസ്​താൻ വഴി ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ്​ പലരും വരുന്നത്​. ഈ സാഹചര്യത്തിൽ വൻ തുക മുടക്കാൻ യാത്രക്കാർ തയാറാകുമെന്ന്​ അറിയാവുന്ന എയ​ർലൈനുകൾ യാത്രക്കാ​രുടെ കുത്തിനു​പിടിക്കുന്ന നിരക്കാണ്​ ഈടാക്കുന്നത്​.

അതേസമയം, യു.എ.ഇ അധികൃതർ അനുമതി നൽകിയതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ അറിയിച്ചു.

ഇന്ത്യ, പാകിസ്​താൻ, നേപാൾ, ശ്രീലങ്ക, യുഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ്​ അനുമതി. കൂടാതെ, അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, ദക്ഷിണാ​ഫ്രിക്ക, വിയറ്റ്​നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിസ്​റ്റ്​ വിസക്കാർക്കും യാത്ര ചെയ്യാം.

 

LEAVE A REPLY

Please enter your comment!
Please enter your name here