ചെറിയ നോച്ച്​, 25W ഫാസ്റ്റ്​ ചാർജിങ്​; ഐഫോൺ 13 സീരീസി​െൻറ​ വിശേഷങ്ങൾ അറിയാം…

0
279

കഴിഞ്ഞ വർഷം ഒക്​ടോബറിൽ ​ലോഞ്ച്​ ചെയ്​ത ഐഫോൺ 12 സീരീസി​െൻറ വമ്പൻ വിജയത്തിന്​ ശേഷം ഐഫോൺ 13-ാമനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്​ അമേരിക്കൻ ടെക്​ ഭീമനായ ആപ്പിൾ. സെപ്​തംബറിൽ പുതിയ മോഡലുകൾ ആപ്പിൾ ലോഞ്ച്​ ചെയ്​തേക്കുമെന്നാണ് ഏറ്റവും പുതിയ​​ റിപ്പോർട്ട്​.

അതേസമയം പുതിയ ഐഫോൺ മോഡലുകളുടെ ഉൽപാദനത്തെയും വിതരണത്തെയും കോവിഡ് മഹാമാരി ബാധിച്ചിട്ടില്ലെന്നും 80 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തിയ ഐഫോൺ 12 സീരീസിനെ അപേക്ഷിച്ച്​ ഐഫോൺ 13, 90 മുതൽ 100 ദശലക്ഷം യൂണിറ്റ് വരെ എത്തിയേക്കുമെന്നും വെഡ്ബുഷ് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു.

ഐഫോൺ 13 പ്രോ മാക്​സി​െൻറ ഇന്ത്യയിലെ ​പ്രാരംഭ വില 89,990 രൂപയായിരിക്കുമെന്നും സൂചനയുണ്ട്​. ഒരു ടിബി സ്​റ്റോറേജുള്ള വകഭേദവും 13 പ്രോ മാക്​സിലുണ്ടായേക്കും. 12 സീരീസ്​ പോലെ തന്നെ നാല്​ മോഡലുകളായിരിക്കും 13-ാമനിലും ഉണ്ടാവുക. -(ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്​സ്, ഐഫോൺ 13 മിനി).

ഐഫോൺ 13ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

1284 x 2778 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് (17.02 സെൻറിമീറ്റർ) ഡിസ്​പ്ലേയായിരിക്കും ഐഫോൺ 13 പ്രോ മാക്‌സിനെന്നാണ്​ സൂചന. ഇതിന്​ 120Hz റിഫ്രഷ്​ റേറ്റും ആപ്പിൾ നൽകിയേക്കും. രണ്ട്​ പ്രോ മോഡലുകളിലായിരിക്കും കൂടിയ റിഫ്രഷ്​ റേറ്റ്​ നൽകുക. ഐഫോൺ 13, ഐഫോൺ 13 മിനി എന്നീ മോഡലുകളിൽ 60Hz ഡിസ്​പ്ലേയായിരിക്കും. സ്​ക്രീൻ വലിപ്പം ഐഫോൺ 12, 12 മിനി എന്നിവയ്​ക്ക്​ സമാനവുമായിരിക്കും. ആപ്പിളി​െൻറ ഐ-വാച്ചിലുള്ളത്​ പോലെ ആൾവൈസ്​ ഒാൺ ഡിസ്​പ്ലേ പുതിയ ഐഫോണുകളിൽ ആപ്പിൾ ഉൾപ്പെടുത്തിയേക്കും​.

വളരെ മികച്ച കാമറ മെച്ചപ്പെടുത്തലുകളും ഉയർന്ന ബാറ്ററി ലൈഫും 5ജി പിന്തുണയും നൽകുന്ന 5 നാനോ മീറ്റർ A15 ബയോണിക്​ ചിപ്​സെറ്റായിരിക്കും 13 സീരീസിലെ ഐഫോണുകൾക്ക്​​ കരുത്തുപകരുക.

കിടിലൻ പോർട്രെയിറ്റ്​ വിഡിയോ ഷൂട്ട്​ ചെയ്യാനടക്കം അനുവദിക്കുന്ന രീതിയിലുള്ള മികച്ച കാമറ 13 സീരീസി​െൻറ ​ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായിരിക്കും. ഐഫോൺ 12നെ അപേക്ഷിച്ച്​ 13ൽ ഒാ​േട്ടാഫോക്കസ്​ അടങ്ങുന്ന അൾ​ട്രാവൈഡ്​ ലെൻസ്​ ഉൾപ്പെടുത്തിയേക്കും. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്​ (LiDAR) സ്കാനിങ്​ സാങ്കേതികവിദ്യയും പുതിയ മോഡലുകളിലുണ്ടാവുമെന്നും​ വെഡ്‌ബുഷ് സെക്യൂരിറ്റീസ് പറയുന്നു. എന്നാൽ പ്രോ മോഡലുകൾക്ക് മാത്രമേ ലിഡാർ സെൻസറുകൾ ലഭ്യമാകൂ എന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് വ്യക്​തമാക്കിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here