Saturday, September 18, 2021

മുസ്ലീം സഹോദരങ്ങളുടെ ദോശക്കടയ്ക്ക് ഹിന്ദു പേര്; ‘ഇക്കണോമിക് ജിഹാദ്’ ആരോപിച്ച് കടയില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍

Must Read

മധുര: ദോശക്കടയ്ക്ക് ഹിന്ദു പേര് നല്‍കിയതിന് അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍. ഉത്തര്‍പ്രദേശിലെ മധുര വികാസ് ബസാറിലാണ് മുസ്ലിങ്ങളുടെ ദോശക്കടക്ക് ഹിന്ദു പേരിട്ടതിനെ തുടര്‍ന്നാണ് ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടത്.

ഏതാനും ചെറുപ്പക്കാര്‍ നടത്തിവരുന്ന ദോശക്കടയിലേക്കാണ് വീഡിയോ ചിത്രീകരിച്ചുകൊണ്ട് അക്രമികള്‍ എത്തിയത്. ‘ശ്രീനാഥ് ദോശ കോര്‍ണര്‍’ എന്ന പേരിനെ ചൊല്ലി കടക്കാരുമായി സംഘം തര്‍ക്കിക്കുകയും ചെയ്തു.

‘ഇക്കണോമിക് ജിഹാദ്’ ആണ് നടക്കുന്നത് എന്ന് പറഞ്ഞ അക്രമികള്‍, ഇത്തരക്കാര്‍ കാരണം ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി

കടയ്ക്ക് മുസ്‌ലി പേര് നല്‍കാതെ ഹിന്ദുവിന്റെ പേര് ഇടുന്നത് ഹിന്ദുക്കളെ ആകര്‍ഷിക്കാനാണ്. ഹിന്ദുക്കള്‍ ഇത് ഹിന്ദു നടത്തുന്ന കടയാണെന്ന് കരുതിയായിരിക്കും വരുന്നതെന്നും അക്രമികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ദേവ് രാജ് പണ്ഡിറ്റ് എന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണ് അക്രമത്തിന് മുന്നില്‍ നിന്നതും. കൃഷ്ണ ഭക്തര്‍ യുദ്ധത്തിന് ഒരുങ്ങണമെന്നും, മധുര ശുദ്ധീകരിക്കണമെന്നും ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകള്‍ തുറക്കും; നവംബ‍ർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും...

More Articles Like This